തിരുവനന്തപുരം: സംസ്ഥാനത്ത് കച്ചവടസ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളെ പരിഹസിച്ച് പി.സി. വിഷ്ണുനാഥ് എംഎൽഎ. 60 രൂപയുടെ ചൂല് വാങ്ങാൻ 600 രൂപയുടെ ആർടിപിസിആർ റിപ്പോർട്ട് വേണമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് വിഷ്ണുനാഥ് ആരോപിച്ചു.
അതേസമയം, കള്ള് വാങ്ങാൻ പോകാൻ ആർടിപിസിആർ റിപ്പോർട്ട് വേണ്ട എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. ഇതൊക്കെ എന്തു തീരുമാനങ്ങളാണെന്ന് മനസിലാകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.