മസ്‍കത്ത്: ഒമാനിൽ തൊഴിൽ മാറ്റത്തിന് കൂടുതൽ ഇളവുകൾ പ്രാബല്ല്യത്തിൽ. അഞ്ച് കാരണങ്ങൾ കൊണ്ട് മുൻ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ വിസയിലേക്ക് മാറാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി നാസർ ആമിർ അൽ ഹുസ്നി മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് നൽകിയ സർക്കുലറിൽ പറയുന്നു.
തൊഴിലാളിയുടെ തൊഴിൽ പെര്‍മിറ്റ് കാലഹരണപ്പെടുകയോ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റർ ചെയ്ത കരാര്‍ അവസാനിക്കുക, തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുക (ഇതിന്‍റെ രേഖകള്‍ തൊഴിലാളി ഹാജരാക്കണം), തൊഴിലാളിയുടെ സേവനം മാറുന്നതിനോ പിരിച്ചുവിടുന്നതിനോ കോടതി വിധി പുറപ്പെടുവിക്കുക, കമ്പനിയുടെ പാപ്പരത്തത്തിലോ പിരിച്ചുവിടലിലോ ഉള്ള കോടതി വിധി, തൊഴില്‍ കരാറിന്‍റെ കാലാവധി കഴിയൽ തുടങ്ങിയ കാരണങ്ങളുള്ളവർക്ക് പുതിയ തൊഴിലുടമയിലേക്ക് നേരിട്ട് മാറാനാകുമെന്ന് സർക്കുലറിൽ പറയുന്നു.