ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ കാൽതെറ്റിവീണ് നടനും സംവിധായകനുമായ ചേരന് തലക്ക് പരിക്കേറ്റു.നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽനിന്നാണ് വീണത്. വ്യാഴാഴ്ച രാവിലെ ഡിണ്ടുഗലിൽ നന്ദ പെരിയസാമിയുടെ സംവിധാനത്തിൽ ഗൗതം കാർത്തിക്കിനൊപ്പം ‘ആനന്ദം വിളയാടും വീട്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.തുടർന്ന് വൈകീട്ടോടെ ഷൂട്ടിങ് അവസാനിപ്പിച്ച് ടീം ചെന്നൈയിലേക്ക് മടങ്ങി.