ന്യൂയോര്‍ക്ക്: ബിന്‍ ലാദന്‍ കുടുംബത്തിന്റെ ലൊസാഞ്ചലസിലെ വീട് വില്‍പനക്ക് വച്ചു. അല്‍ ഖായിദ തലവന്‍ ഒസാമ ബിന്‍ലാദന്റെ അര്‍ധ സഹോദരന്‍ ഇബ്രാഹിം ബിന്‍ ലാദനാണ് ബംഗ്ലാവിന്റെ ഉടമ. 7100 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവ് 1983ലാണ് ലാദന്‍ സ്വന്തമാക്കുന്നത്. 28 മില്യന്‍ ഡോളറാണ് (208കോടി രൂപ) വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും ഇതിനുള്ളിലുണ്ട്. താമസക്കാരില്ലാത്തതിനാല്‍ ബംഗ്ലാവിന്റെ ചിലഭാഗങ്ങള്‍ കേടുപാടുകള്‍ വന്ന നിലയിലാണ്. അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളില്‍ വീട് വാടകയ്ക്ക് കൊടുത്തിരുന്നു.
2010 ആയപ്പോഴേക്കും അഡള്‍ട്ട് ചലച്ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി. ബംഗ്ലാവിന്റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ വില കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
സ്വിമ്മിംഗ് പൂളും സ്പായും നശിച്ചിട്ടില്ല. പരിപാലിക്കാന്‍ ആളില്ലാത്തതിനാല്‍ മുറ്റത്തെ വിശാലമായ പുല്‍ത്തകിടിയും പൂര്‍ണമായും നശിച്ചുപോയി. ബംഗ്ലാവിനോട് ചേര്‍ന്ന് പ്രത്യേകമായി ഒരു പൂള്‍ ഹൗസും ഉണ്ട്.