ഇടുക്കി: ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടര്‍ന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരനാണ് (67) മരിച്ചത്. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പലചരക്ക് കടയുടമായായിരുന്നു ദാമോദരന്‍. ഇന്നലെ പതിനൊന്ന് മണിയോടെ കടയിലേക്ക് പോയ ദാമോദരന്‍ ഷട്ടര്‍ താഴ്ത്തിയിട്ടു. രാത്രി വൈകിയിട്ടും ഷട്ടര്‍ തുറക്കാത്തതു കൊണ്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ദാമോദരനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദാമോദരന് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുള്ളതായി സുഹൃത്തുക്കള്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.