ന്യൂ ഡല്‍ഹി: പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു. ഗാന്ധി കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് രാജിയെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. എഐസിസിയില്‍ നിര്‍ണ്ണായക സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.
പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടു എന്നതിന്റെ സൂചനയായാണ് ഗാന്ധി കുടംബവുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തുന്നത്. രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത സോണിയ ഗാന്ധി പ്രശാന്ത് കിഷോറിന് നിര്‍ണ്ണായക പദവി വാഗ്ദാനം ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇതിനോട് പ്രശാന്ത് കിഷോര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അധികനാള്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു.