ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നു. ഇവരില്‍ 3,09,74,748 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെമാത്രം 41,726 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 4,11,076 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അതേസമയം, 24 മണിക്കൂറിനിടെ 533 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 4,26,290 ആയി. ഇന്നലെമാത്രം 16,64,030 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ ഇതുവരെ 47,48,93,363 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.