ചേര്‍ത്തല: സൗജന്യ ഭക്ഷണ വിതരണത്തിനായി സ്ഥാപിച്ച അലമാര തകര്‍ത്ത നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. ഇരുമ്പുപാലത്തിനു പടിഞ്ഞാറ് ജനരക്ഷാ മെഡിക്കല്‍സിനോട് ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഭക്ഷണ അലമാരയാണ് തകര്‍ത്തത്. അക്രമി അലമാര തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി.
അതേസമയം, വിശക്കുന്നവര്‍ക്ക് അലമാര തുറന്ന് ഭക്ഷണ പൊതിയെടുക്കാം. അതുപോലെ വിശക്കുന്നവനു ഭക്ഷണം കൊടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഭക്ഷണപൊതികള്‍ വെക്കുകയുമാകാം എന്ന് സന്ദേശവുമായി തുടങ്ങിയ അന്നം ബ്രഹ്മം അലമാരയാണ് തകര്‍ത്തത്. കൃഷിമന്ത്രി പി പ്രസാദാണ് അലമാര ഉദ്ഘാടനം ചെയ്തത്. ഗിരീഷ്‌കുമാര്‍, ഹരിഹരന്‍ ഗോവിന്ദപൈ മൂന്നു യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സംവിധാനത്തിനു വലിയ പ്രതികരണമായിരുന്നു ലഭിച്ചത്.