കല്‍പ്പറ്റ: വീട്ടില്‍ സൂക്ഷിച്ചിരുന്ന 102 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്ണന്‍കുട്ടിയെയാണ് പൊലീസ് പിടികൂടിയത്. നാല് ബാഗുകളിലായി 48 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. അതേസമയം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഹരിറാക്കറ്റിനെ കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് അധികാരികളുടെ തീരുമാനം.