മസ്‍കത്ത്: ഒമാനിൽ 12 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി. ഒമാൻ കൺവെൻഷൻ സെന്ററിൽ രാവിലെ 07:30 മുതൽ തന്നെ വാക്സിന്‍ നൽകിത്തുടങ്ങി .
രാജ്യത്ത് ഇതിനോടകം ഇരുപതു ലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. നാല് ലക്ഷത്തോളം പേര്‍ക്കാണ് രണ്ടു ഡോസും ലഭിച്ചു കഴിഞ്ഞതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.