ജറുസലേം: ലബനനില്‍നിന്നുള്ള റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടിച്ച് ഇസ്രയേല്‍. റോക്കറ്റുകള്‍ പതിച്ചതിന് മറുപടിയായി അര്‍ട്ടിലറി ഫയറിംഗ് നടത്തിയതായി ഇസ്രയേല്‍ സൈന്യം ബുധനാഴ്ച അറിയിച്ചു.
ആക്രമണത്തില്‍ ഇരുഭാഗത്തും അപകടമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലബനില്‍ നിന്ന് മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്നും അതില്‍ ഒന്ന് അതിര്‍ത്തിക്ക് തൊട്ടടുത്താണെന്നും ഇസ്രായേല്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
ആക്രമണത്തെ തുടര്‍ന്ന് വയലില്‍ നിന്ന് പുക ഉയരുന്ന ചിത്രവും ഇസ്രായേല്‍ സൈന്യം ട്വീറ്റ് ചെയ്തു.
קריית שמונה כעת pic.twitter.com/JBS8cjlkam
— ימית מלול ינאי (@YAMITYANAI1) August 4, 2021
ലബനീസ് അതിര്‍ത്തിക്ക് സമീപത്തെ നഗരമായ കിര്‍യത് ഷ്‌മോണ ഉള്‍പ്പെടെ ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളില്‍ റോക്കറ്റ് ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ശബ്ദം മുഴങ്ങി. മൂന്ന് റോക്കറ്റുകളാണ് ലബനനില്‍നിന്ന് തൊടുത്തതെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
നിരവധി റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് അയച്ചുവെന്ന് ലബനനില്‍നിന്നുള്ള ദൃക്‌സാക്ഷികളും പറയുന്നു. തുടര്‍ന്നാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ആര്‍ട്ടിലറി ഫയറിംഗ് ഉണ്ടായത്.
കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ 20നും ലബനില്‍ നിന്ന് ഇസ്രായേലിലേക്ക് രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. അന്നും പ്രത്യാക്രമണം നടത്തി. ഹിസ്ബുല്ല ഗറില്ലകള്‍ക്ക് എതിരായ ഇസ്രയേലിന്റെ 2006-ലെ പോരാട്ടത്തിനുശേഷം അതിര്‍ത്തി പൂര്‍ണമായും ശാന്തമായിരുന്നു. എന്നാല്‍ ലബനനിലുള്ള ചെറു പലസ്തീന്‍ സംഘങ്ങള്‍ ഇടയ്ക്ക് ആക്രമണം നടത്തിയിരുന്നു.