ടോക്യോ ഒളിമ്പിക്‌സ് 200 മീറ്റര്‍ പുരുഷ ഫൈനലില്‍ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിന് സ്വര്‍ണം. 19.62 സെക്കന്റിലാണ് ആന്ദ്രെ ഡി ഗ്രാസ് ഫിനിഷ് ചെയ്തത്. ആന്ദ്രേയുടെ കരിയറിലെ മികച്ച സമയമാണിത്.
അമേരിക്കയുടെ കെന്നത്ത് ബെഡ്‌നരേക്കിനാണ് വെള്ളി. അമേരിക്കയുടെ തന്നെ നോഹ് ലൈസിനാണ് വെങ്കലവും.
2016ലെ റിയോ ഒളിമ്പിക്‌സിൽ 100 മീറ്ററിൽ വെങ്കലും 200 മീറ്ററിൽ വെള്ളിയും നേടിയ താരമാണ് ഡി ഗ്രാസ്. 2019ലെ ലോക ചാമ്പ്യൻഷിപ്പിലും ഈ നേട്ടം തുടർന്നിരുന്നു.
100 മീറ്ററില്‍ അപ്രതീക്ഷിതമായ തിരിച്ചടി നേടി വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും 200 മീറ്ററില്‍ സ്വര്‍ണം നേടാന്‍ ഡി ഗ്രാസിന് കഴിഞ്ഞു.