ബെംഗളൂരു: കര്‍ണാടകത്തില്‍ 29 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞവാരം സത്യപ്രതിജ്ഞ നടത്തിയിരുന്നു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകന്‍ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചില്ല.
അതേസമയം, മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത രീതി ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട് പലരും ദൈവനാമത്തിലും, കര്‍ഷകരുടെ പേരിലുമാണ് സത്യപ്രതിജ്ഞ എടുത്തത്. എന്നാല്‍ പ്രഭു ചൌഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് ഗോ മൂത്രത്തിന്റെ പേരിലാണ്. അനന്ദ് സിംഗ് കര്‍ണാടകയിലെ ആരാധന മൂര്‍ത്തികളായ വിജയനഗര വിരൂപാക്ഷ, തായി ഭുവനേശ്വരി എന്നീ ദൈവങ്ങളുടെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ബിജെപി നേതാവ് മുരുകേഷ് നിരാനി ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എട്ട് ലിംഗയത്തുകാരും, 7 വൊക്കലിംഗക്കാരും, ഏഴു ഒബിസിക്കാരും 4 എസ്ഇ, എസ്ടിക്കാരും, 1 റെഡ്ഡി വിഭാഗക്കാരനും അടങ്ങുന്നതാണ് മന്ത്രിസഭ.