ന്യൂ ഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കണ്ടെയ്ന്റ്‌മെന്റ് സോണുകളില്ലെന്നും കോവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
അതേസമയം, സംസ്ഥാനത്ത് നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ അഴിച്ചുപണിത് സർക്കാർ. ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണം ഒഴിവാക്കി. നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് പുതിയ മാർഗനിർദേശം പ്രഖ്യാപിച്ചത്. ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക.
1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകൾക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസ