ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രം കുറുപ്പിന്റെ ഫൈനല്‍ മിക്‌സ് ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളായി മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ശോഭിതയാണ് നായിക. കെ എസ് അരവിന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹണം.