കർണാടക; കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ റോഡുകൾ അടച്ച് കർണാടക. എൻമഗജെ പഞ്ചായത്തിലെ കുന്നിമൂലയിൽ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയിൽ ബാരിക്കേഡ് തീർത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്. കൊവിഡ് നെഗറ്റീവ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്രണ്ട് ഡോസ് വാക്സീൻ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആർ ടി പി സി ആർ പരിശോധന ഫലം കരുതണം