ന്യൂഡൽഹി ;രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 562 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 4,25,757 ആയി ഉയന്നു. നിലവിൽ 4,10,353 പേരാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,09,33,022 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോൾ. ഏഴ് ദിവസത്തെ ശരാശരി ടിപിആർ 2.36 ശതമാനമാണ്. ഇത് വരെ 48,52,86,570 ഡോസ് വാക്സീൻ വിതരണം ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.