നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പൻ പുളി. പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.എന്നാൽ ഇരുമ്പന്‍പുളി ഔഷധ ഗുണം പലർക്കും അറിയാൻ സാധ്യതയില്ല. ഇരുമ്പന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന് ഉപയോഗിക്കുന്നു.
ഇരുമ്പന്‍പുളി അച്ചാര്‍ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഇരുമ്പന്‍പുളി ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്‍പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുകയില്ല ഇതിൻറെ ഉപയോഗം കൊണ്ട്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു