തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗ തീവ്രത കുറയുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുുപത്രികളിൽ എത്തുന്ന രോഗികളും ഐ സി യു ചികിൽസ വേണ്ട രോഗികളുടെ എണ്ണവും കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് മരണങ്ങൾ കണക്കിൽ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് മരണ നിരക്കുകൾ താരതമ്യം ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.