ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയം കൈവരിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. 3-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്നാണ് വോണിന്റെ പ്രവചനം. ബെന്‍ സ്റ്റോക്‌സ് ടീമില്‍ ഇല്ലാത്തതും അടുത്തിടെ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതും ഇംഗ്ലണ്ടിന്റെ ശക്തി ക്ഷയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാളെയാണ് ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം എഡിഷനില്‍ നടക്കുന്ന ആദ്യ മത്സരമാണ് നാളെ നോട്ടിങ്ഹാമിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുക. പരുക്ക് വലയ്ക്കുന്ന ഇന്ത്യന്‍ ടീമില്‍ നാളെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.