ന്യൂ ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം പുകയുന്നതിനിടെ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡും സുപ്രീംകോടതിയില്‍. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയതില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് ആവശ്യം. മാധ്യമ സ്വാതന്ത്രത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും എന്തിന് ഇടപെട്ടു എന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, വിഷയത്തില്‍ വിഷയത്തില്‍ സമാന്തര പാര്‍ലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. അതിനിടെ, ഇന്ന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സൈക്കിളില്‍ എത്തിയാണ് പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ സഭ തടസ്സപ്പെടുത്തുന്നവര്‍ മാത്രമായി പ്രതിപക്ഷം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.