ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി.) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വീട്ടിലിരുന്നുകൊണ്ട് ചെയ്യാവുന്ന റാപ്പിഡ് പ്രാക്ടിക്കൽ സ്‌പോക്കൺ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ, കോളജ് കുട്ടികൾ, വീട്ടമ്മമാർ, തൊഴിൽ അന്വേഷകർ തുടങ്ങി താല്പര്യമുള്ള ആർക്കും അപേക്ഷിക്കാം. പ്രായമോ, വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല.
ലളിതവും, രസകരവും, ആസ്വാദ്യകരവും, ജീവിതാനുബന്ധികളുമായ വിവിധ പഠന, പ്രായോഗിക പ്രവർത്തനങ്ങളിലൂടെ വ്യക്തികളിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയവും, വ്യക്തിത്വ വികസനവും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 50 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടി.
പ്രസന്റേഷൻ സ്കിൽ, പബ്ലിക് സ്പീകിംഗ്, ജോബ് ഇന്റർവ്യൂ സ്‌കിൽസ്, ആങ്കറിംഗ്, മെഡിറ്റേഷൻ തുടങ്ങിയ വിഷയങ്ങളും ഈ ട്രെയിനിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എൻ.സി.ഡി.സി. യിൽ നിന്നും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പരിശീലകർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകും.
വിവരങ്ങൾക്ക് ഫോൺ: 81 29 82 17 75. വെബ്സൈറ്റ്: https://ncdconline.org/