കൊച്ചി: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു.സി ബി എസ് ഇ സ്കൂള്‍ മാനേജ്മെന്‍റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു.
വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത് പ്രവേശന പരീക്ഷാഫലത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കണം എന്നായിരുന്നു. അതിനു വിരുദ്ധമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തടയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി ഒരു ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകുന്നതുവരെ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികൾ വ്യാഴാഴ്ച പുനരാരംഭിക്കും.