ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം, ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിനെതിരെ കേരള സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും. ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കണം എന്നതായിരുന്നു കേരള ഹൈക്കോടതി വിധി.