ഐസ്വോള്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്കം പരിഹാരത്തിലേക്ക്. സംഘര്‍ഷവുമായി ബന്ധപ്പെട്ടു ഇരു സംസ്ഥാനങ്ങളും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് നിര്‍ണ്ണായക യോഗം ചേരുന്നത്. ചര്‍ച്ചയില്‍ അസമിനെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി അതുല്‍ ബോറയും, നഗരവികസനമന്ത്രി അശോക് സിംഗാളും പങ്കെടുക്കും. ചര്‍ച്ചയില്‍ കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും.
എന്നാല്‍ അതിര്‍ത്തി വിഷയത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതിയുടേതായിരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ അതിര്‍ത്തിക്ക് സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്. ആറ് കമ്പനി സിആര്‍പിഎഫിന്റെ കാവലിലാണ് ഇപ്പോള്‍ അസം മിസോറം അതിര്‍ത്തി.