അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളായിഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബറിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തും.ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുഷ്പ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അല്ലു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.തെലുങ്ക് പതിപ്പിനൊപ്പം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദാണ് ഇത്തവണ അല്ലു അര്‍ജുന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു ചിത്രമായിരിക്കും പുഷ്പ.
മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂർ, സഹസംവിധാനം വിഷ്ണു. പി.ആർ.ഒ ആതിര ദിൽജിത്ത്.