ഈന്തപ്പഴം ആരോഗ്യത്തിന് ഗുണകരമാണ്. ഇതിൽ പോഷകങ്ങളുടെ ഒരു കലവറ തന്നെയുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളും മാറുന്നതിന് സഹായിക്കും. ഈന്തപ്പഴം കഴിച്ചാല്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും, ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുകയും ചെയ്യും. നാരുകളാല്‍ സമ്പന്നമായതിനാല്‍ മലബന്ധത്തെയും, അസിഡിറ്റിയെയും തടയാന്‍ സഹായിക്കും.
സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഈന്തപ്പഴത്തില്‍ ഉണ്ട്. പൊട്ടാസ്യം, സോഡിയം, ഫൈബർ എന്നിവയ്ക്കൊപ്പം വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5, എ 1, വിറ്റാമിൻ സി എന്നിവയും ഈന്തപ്പഴത്തില്‍ സമ്പന്നമാണ്. അത് നിങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി – ഓക്‌സിഡന്റ് ഗുണങ്ങൾ ധമനികളിലെ കോശങ്ങളിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിന് ഉപകരിക്കും.
മല വിസർജ്ജനത്തിന് ബുദ്ധിമുട്ടുള്ള ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. രാവിലെ ഒഴിഞ്ഞ വയറ്റിൽ നാലോ അഞ്ചോ ഡേറ്റ്സ് കഴിക്കുന്നത് ആമാശയത്തിൽ പറ്റിനിൽക്കുന്ന അഴുക്ക് നീക്കംചെയ്യുകയും നിങ്ങളുടെ വയറ് വൃത്തിയാക്കുകയും ചെയ്യും.ദിവസവും ഈത്തപ്പഴം കഴിക്കുന്നത് കണ്ണുകൾക്ക് വളരെ നല്ലതാണ്. ഇത് കണ്ണുകളുടെ പ്രകാശം വർദ്ധിപ്പിക്കും കാരണംഈന്തപ്പഴത്തിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകൾക്ക് ഗുണം ചെയ്യും.