കോവിഡ് കാലത്ത് സാധാരണക്കാർക്ക് മേൽ പൊലീസ് നടത്തുന്ന അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. എന്നാൽ പൊലീസിനെതിരെ ജനം പ്രതികരിക്കാൻ തുടങ്ങുന്ന കാഴചയാണ് ഇപ്പോൾ കാണുന്നത്. ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ എസ്ഐയെ ചോദ്യം ചെയ്ത് നാട്ടുകാർ. മലപ്പുറത്ത് നിന്നുള്ള ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വീഡിയോ നിരവധി പേരാണ് ഇതുവരെ പങ്കുവെച്ചത്. പൊലീസ് നടപടിക്കെതിരെ വീഡിയോ പങ്കുവെക്കുന്നവർ എല്ലാം തന്നെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. പൊലീസിനെ ചോദ്യം ചെയ്ത നാട്ടുകാരെ എല്ലാവരും അഭിനന്ദിക്കുന്നുമുണ്ട്. പൊലീസിനെ കയറൂരിവിട്ട സർക്കാരിനെതിരെയും വിമർശനമുണ്ട്.
നാട്ടുകാർ ഇടപെട്ടതോടെ ഹെൽമറ്റ് ഇല്ലെന്ന് വാദിക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ ഇത് കളവാണെന്ന് നാട്ടുകാർ പറഞ്ഞതോടെ ആ വാദം ഉപേക്ഷിച്ചു. ഗർഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും വനിത കൂടിയായ എസ്ഐ ഫോൺ വിട്ടുകാെടുത്തില്ലെന്ന് വിഡിയോയിൽ പറയുന്നു. ഇൻഷുറൻസ് അടയ്ക്കാത്തതിന് പിഴ അടയ്ക്കാമെന്ന് പറഞ്ഞു. എന്നിട്ടും മൊബൈൽ പിടിച്ചുവാങ്ങി. മൊബൈൽ പിടിച്ചുവാങ്ങുന്നത് ഏത് അധികാരത്തിന്റെ പേരിലാണെന്നും വിഡിയോയിൽ ചോദിക്കുന്നു.
ആദ്യം തട്ടിക്കേറുന്ന പൊലീസ് നാട്ടുകാർ ഇടപെട്ടതോടെ ഫോൺ തിരിച്ചുെകാടുക്കുന്നതും ദൃശ്യത്തിൽ കാണാം. ഒടുവിൽ ഫോൺ തിരിച്ച് കൊടുത്ത് സംസാരത്തിന് നിൽക്കാതെ സ്ഥലം വിടുന്ന പൊലീസുകാരെയും കാണാം. കോവിഡിൽ നട്ടം തിരിയുന്ന സാധാരണക്കാരന് നേർക്കുള്ള പൊലീസിന്റെ പിടിച്ചുപറി സജീവ ചർച്ചയാകുമ്പോഴാണ് ഈ വിഡിയോയും പുറത്തുവരുന്നത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fcybercongress%2Fvideos%2F1157853128062130%2F&show_text=false&width=261&t=0