ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.70 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42.47 ലക്ഷം പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.
യുഎസിൽ മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.29 ലക്ഷം പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര്‍ രോഗമുക്തരാകുകയും ചെയ്തു.ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,17,26,507 ആയി. ഇതില്‍ 3,08,96,354 പേര്‍ രോഗമുക്തരാകുകയും ചെയ്തു.കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു.