ന്യൂഡല്‍ഹി: കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം നേരിടാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ.സി.എം.ആര്‍). കോവാക്‌സിന്‍ രണ്ടു ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിന് എതിരെ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐ.സി.എം.ആര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.കോവിഡ് ഡെല്‍റ്റ വകഭേദത്തിന് രൂപാന്തരം സംഭവിച്ചാണ് ഡെല്‍റ്റ പ്ലസ് ഉണ്ടായത്. അതിവേഗ വ്യാപനമാണ് ഡെല്‍റ്റ പ്ലസിന്റേത്.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ B.1.617.2 എന്ന ഡെൽറ്റ വകഭേദവുമായി വളരെ അടുത്ത ബന്ധമുള്ളതാണ് B.1.617.2.1 അഥവാ AY. 1 എന്ന ഡെൽറ്റ പ്ലസ് വകഭേദം. മറ്റു പല വകഭേദങ്ങളെയും പോലെ മുനകൾ പോലുള്ള സ്‌പൈക് പ്രോട്ടീൻ മേഖലയിലാണ് ഡെൽറ്റ പ്ലസിനും വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദമായ ഇന്ത്യയിലെ വാക്സീനുകൾ ഡെൽറ്റ പ്ലസിനെതിരെ എത്രത്തോളം കാര്യക്ഷമം ആണെന്ന് അറിവായിട്ടില്ല. നിലവിൽ പതിനൊന്നോളം രാജ്യങ്ങളിലായി 200ലധികം പേരെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചിട്ടുണ്ട്.