ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു. രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതേതുടർന്ന് പ്രദേശം വളഞ്ഞ സംയുക്തസേന ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.അതേസമയം സാബാ സെക്ടറിൽ വീണ്ടും ഡ്രാൺ സാന്നിധ്യം കണ്ടെത്തി
ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷ സേനക്ക് ജാഗ്രത നിർദേശം നൽകി. തുടർച്ചയായി നാലാം ദിവസമാണ് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്