ടോക്യോ: ഒളിമ്പിക്സ്പുരുഷ ഹോക്കിയിൽ സെമി ഫൈനലിൽ ഇന്ത്യ ബെൽജിയത്തെ നേരിടുന്നു. ഇരു ടീമുകളും നിലവിൽ സമനിലിലാണ്. 2-2 ആണ് നിലവിലെ സ്കോർ നില.ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ബെല്‍ജിയമാണ് മത്സരത്തിലാദ്യം ലീഡെടുത്തത്. മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ബെല്‍ജിയം ഇന്ത്യയ്‌ക്കെതിരേ ലീഡെടുത്തു. പെനാല്‍ട്ടി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഫാനി ലൂയ്‌പേര്‍ട്ടാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്.
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ഇന്ത്യ 11-ാം മിനിട്ടില്‍ തന്നെ തിരിച്ചടിച്ച് സമനില ഗോള്‍ നേടി. പെനാല്‍ട്ടി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് സിങ്ങാണ് ബെല്‍ജിയം വല കുലുക്കിയത്. താരത്തിന്റെ ഒളിമ്പിക്‌സിലെ അഞ്ചാം ഗോളാണിത്. പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെൽജിയം. ശക്തരായ ബെൽജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മലയാളികൾക്ക് അഭിമാനമായി പിആർ ശ്രീജേഷും ഗോൾ വലയത്തിലുണ്ട്. ശ്രീജേഷിന്റെ മികവ് കഴിഞ്‍ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തുണയായിരുന്നു. ഇത്തവണയും മലയാളി കണ്ണുകളുടെ ശ്രദ്ധ ശ്രീജേഷിലേക്കാണ്.