സിനിമ താരം മണിക്കുട്ടൻ ബിഗ്‌ബോസ് സീസൺ -3 വിജയി. 92,001,384 വോട്ടുകളാണ് മണിക്കുട്ടൻ സ്വന്തമാക്കിയത്. നടൻ മോഹൻലാലാണ് ബിഗ്‌ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടൻ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചത്. എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുന്നത്.
സായി വിഷ്‌ണു രണ്ടാം സ്ഥാനത്തിനും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനത്തിനും അർഹരായി. 60,104,926 വോട്ടുകളാണ് സായിക്ക് ലഭിച്ചത്. 23, 728,828 വോട്ടുകളാണ് ഡിംപൽ നേടിയത്.
തനിക്ക് പിന്തുണ നൽകിയ മാതാപിതാക്കളോടും സഹ മത്സരാർഥികളോടും മണികുട്ടന്‍ നന്ദി അറിയിച്ചു. സഹ മത്സരാർത്ഥിയും നടിയുമായ സന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മൂന്നാം സീസൺ പാതിവഴിയിൽ ഉപേക്ഷിക്കാൻ മണിക്കുട്ടൻ ഒരു ഘട്ടത്തിൽ തീരുമാനിച്ചിരുന്നു. കൗൺസിലിംഗ് സെഷനുകൾക്ക് ശേഷമാണ് ബിഗ് ബോസ് ടീമിൽ മണിക്കുട്ടൻ മടങ്ങിയെത്തിയത്.
“ബിഗ് ബോസ് എന്ന ഷോയിൽ പങ്കെടുക്കുവാനും അതിലൂടെ നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം ലഭിച്ചതിനും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. സിനിമ എന്ന മാധ്യമത്തിലൂടെ നിങ്ങൾ എന്നെ പരിചയപെട്ടു. ബിഗ് ബോസ്സിലൂടെ നിങ്ങൾ എന്നെ സ്നേഹിച്ചു. നന്ദി എല്ലാവർക്കും.. എല്ലാ കോണ്ടെസ്റ്റാണ്ട്സിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ”- മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തെക്കാളും മികച്ച വോട്ടിംഗ് വർധനവാണ് ബിഗ് ബോസ് സീസൺ മൂന്നിന് ലഭിച്ചത്. ആദ്യ സീസണിൽ നിന്നും മൂന്ന് മടങ്ങ് വോട്ടിംഗ് വർധനവാണ് ഈ സീസണിന് ലഭിച്ചിരിക്കുന്നത്.1,140,220,770 ആണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ ശതമാനം.