നിലമ്പൂര്‍: ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറും മുൻ മലപ്പുറം ജില്ല മെഡിക്കല്‍ ഓഫിസറുമായ ഡോ. ഇ കെ ഉമ്മര്‍ കോവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു മരണം.
നിലമ്പൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടായും സേവനമനുഷ്ഠിച്ച ഇദ്ദേഹം നിലമ്പൂര്‍ ഏലംകുളം ആശുപത്രി ഉടമയാണ്. പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്ന ഇദ്ദേഹം റോട്ടറി ക്ലബ് ഡിസ്ട്രിക് ഗവര്‍ണര്‍ ആയിരുന്നു. പ്രളയകാലങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് റോട്ടറി ക്ലബിലൂടെ വീട് യാഥാർഥ്യമാക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.