തിരുവനന്തപുരം: പുതിയ റാങ്ക്‌ലിസ്റ്റിന് പരീക്ഷാ നടപടികളുമായി മുന്നോട്ടുപോകാന്‍ പി.എസ്.സി തീരുമാനം. ട്രിബ്യൂണല്‍ വിധിക്കെതിരെ കേസുമായി മുന്നോട്ടുപോകും. ഒരു ലിസ്റ്റ് മാത്രം നീട്ടണമെന്ന സമീപനം പിഎസ്‌സിക്ക് എടുക്കാനാകില്ലെന്ന് യോഗത്തില്‍ തീരുമാനം. 493 ലിസ്റ്റുകളുടെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് പി.എസ്.സിയുടെ തീരുമാനം.
നാളെ അവസാനിക്കുന്ന പി.എസ്.സി റാങ്കു പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത് അതിനെ പാർട്ടി സർവീസ് കമ്മീഷനായി മാറ്റുകയാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് നൽകിക്കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
493 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പി.എസ്.സി.ക്ക് സമര്‍പ്പിച്ചിരുന്നില്ല. 5-2-21 മുതല്‍ 3-8-21 വരെ കാലാവധി നീട്ടിനല്‍കിയ റാങ്ക് പട്ടികകളുടെ കാലാവധിയാണ് നാലാം തീയതി അവസാനിക്കുന്നത്.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അടുത്തഘട്ടം പരീക്ഷകളുമായും മറ്റു നടപടികളുമായും മുന്നോട്ടുപോകാന്‍ പി.എസ്.സി. യോഗത്തില്‍ തീരുമാനിച്ചു.