ന്യൂഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിന് ഇരകളായ അഞ്ചു മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ മൗലികാവകാശങ്ങളുടെ വലിയ ലംഘനമാണ് നടന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജിയില്‍ പറയുന്നു.
പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു. പരൻജോയ് ഗുഹ തക്കൂർദാ, എസ്എൻഎം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിങ്, ഇപ്സാ ശതാക്സി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ച മാധ്യമപ്രവർത്തകർ.
ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ തങ്ങളുടെ ഫോണിൽ പെഗാസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇവർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടണം. പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേന്ദ്രസർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി തങ്ങൾ ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്രസർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.