സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മാറിയ താരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ എല്ലാ വിശേഷങ്ങളുമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി. ഇന്ന് ഓഗസ്റ്റ് 2, കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും എന്ന അടിക്കുറിപ്പോടെ സിനിമയിലെ ചില ചിത്രങ്ങളാണ് നടി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഓഗസ്റ്റ് 2 എന്ന ദിവസത്തിന് പ്രത്യേകതയുണ്ട്. ആ ദിവസമാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത്. സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഇളയ മകളുടെ വേഷത്തിലാണ് എസ്തര്‍ എത്തിയത്. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയത്. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ സിനിമയുടെ രണ്ടാം ഭാഗവുമെത്തി. ദൃശ്യം 2-നെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fagnesestheranil%2Fposts%2F383853099778871&show_text=true&width=500