തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്. ഭക്ഷ്യകിറ്റ് വിതരണത്തിലെ കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്നും പ്രശന പരിഹാരത്തിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പത്ത് മാസത്തെ കുടിശ്ശികയായ 45 കോടി രൂപയാണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്.
അതേസമയം, കടയടച്ച് സമരം നടത്തില്ലെന്നും പട്ടിണി സമരം നടത്തുമെന്നും തങ്ങളുടെ പ്രതിസന്ധിയ്ക്ക് പരിഹാരമായില്ലെങ്കില്‍ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു.