ന്യൂഡല്‍ഹി:അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്സസിന്റെ വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരിയാണ് സ്ഥിരീകരണം നല്‍കിയത്.
‘സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയോ എന്നത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.. അന്വേഷണം പുരോഗമിക്കുകയാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയ സ്ഥലം നിലവില്‍ താലിബാന്‍ അധീനതയിലാണ്. അതുകൊണ്ടു തന്നെ ദൃക്‌സാക്ഷികളെ കണ്ടുപിടിക്കാന്‍ സമയമെടുക്കും’- അഫ്ഗാന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ അഫ്ഗാനിസ്ഥാന്‍ – താലിബാന്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു ഡാനിഷ് സിദ്ദിഖിക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്തത്. എന്നാല്‍, ഡാനിഷിന്റെ കൊലപാതകത്തില്‍ ഉത്തരവാദിത്തമില്ലെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.