സിഡ്നി; ഡെൽറ്റ വകഭേദത്തെ നേരിടാൻ ശക്തമായ നടപടിക്കൊരുങ്ങി സിഡ്നി.ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സിഡ്നിയിൽ തുടർച്ചയായ ആറാം ആഴ്ചയാണ് ആളുകൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടായിരിക്കുന്നത്. സിഡ്നിയിൽ 207 കോവിഡ് കേസുകളാണ് അവസാന 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.
16 മാസത്തിനിടയിലെ ഏറ്റവു ഉയർന്ന നിരക്കിലേക്ക് എത്തുകയാണിത്. നിരായുധരായ പട്ടാളക്കാരായിരിക്കും സിഡ്നിയിൽ ഇറങ്ങുക. വീടുകളിൽ കയറിയുള്ള പരിശോധനയിൽ പോസിറ്റീവ് ആയവർ ഐസലേഷനിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ദൗത്യം.വാക്സിനേഷൻ പ്രക്രിയയിൽ പല രാജ്യങ്ങളേക്കാൾ പിന്നിലാണെങ്കിലും കോവിഡ് നിയന്ത്രിച്ചു നിർത്തുന്നതിന് ഓസ്ട്രേലിയയ്ക്കു സാധിച്ചിരുന്നു. 34,400 കേസുകൾ മാത്രമാണ് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 925 പേർ മരിക്കുകയും ചെയ്തു. നിലവിൽ 19% പേർക്കു മാത്രമാണ് വാക്സിനേഷൻ നൽകിയിരിക്കുന്നത്.