സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ”സർക്കാരു വാരി പാതാ’യുടെ ആദ്യ അറിയിപ്പ് പോസ്റ്റർ ഇറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യ അറിയിപ്പ് പോസ്റ്റർ പുറത്തിറക്കിയപ്പോൾ, താരത്തിൻ്റെ ജന്മദിന ബ്ലാസ്റ്റർ ആഗസ്റ്റ് 9ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.സാധാരണ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ നിന്ന് ഏറെ വ്യത്യസ്തമായി കാണപ്പെടുന്നു ഈ അറിയിപ്പ് പോസ്റ്റർ.
പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ”സര്‍ക്കാരു വാരി പാതാ’ മൈത്രി മൂവി മേക്കേഴ്‌സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ.രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. തമന്‍.എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മധിയാണ് നിര്‍വ്വഹിക്കുന്നത്.