ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ സെമിയിൽ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.സെമിയിൽ കരുത്തരായ അർജന്‍റീനയാണ് എതിരാളികൾ.ഇതോടെ, ഹോക്കി ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷൻമാരും വനിതകളും ഒളിമ്പിക് സെമി കളിക്കുകയെന്ന അപൂർവ നേട്ടവുമുണ്ട്.