തിരുവനന്തപുരം: എഡിജിപി ഷെഖ് ദർവേസ് സാഹിബ് പുതിയ ജയിൽ മേധാവി. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. എ ഡി ജി പി റാങ്കില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.
1990 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ഷേക്ക് ദര്‍വേശ് സാഹിബ്. നേരത്തേ ക്രൈം ബ്രാഞ്ച്, വിജിലന്‍സ് എ ഡി ജി പിയായിട്ടുണ്ട്.2019ല്‍ ഉത്തര മേഖലാ എ ഡി ജി പിയായി നിയമിതനായി. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ് പിയായിരുന്നു.