ഭോപ്പാൽ: മധ്യപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ടിടങ്ങളിലായി ആറ് പേര് മരിച്ചു. രേവാ ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. സിംഗ്രോളി ജില്ലയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു.സിംഗ്രോളി ജില്ലയില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടത്. ഇതില്‍ രണ്ട് കുട്ടികളാണ് മരിച്ചത്. നീരജ് മുണ്ട (എട്ട്), സിലിക (രണ്ട്) എന്നിവരാണ് മരിച്ചത്.
കനത്ത മഴയിൽ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. സിംഗ്രൗലി ജില്ലയിൽ നിരവധി വീടുകൾ തകർന്നു. ഭോപ്പാൽ, രേവ, സിദ്ധി,സാഹ, സത്ന തുടങ്ങിയ 16 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.