സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല വിലായത്തില്‍ വാഹനത്തിന് തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ സഹല്‍നട്ട് പ്രദേശത്തായിരുന്നു അപകടം. അഗ്‌നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.