വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം രൂക്ഷമായതോടെ വാക്സിനേഷന്‍ ദ്രുതഗതിയിലാക്കാനൊരുങ്ങി ജോ ബൈഡന്‍ ഭരണകൂടം. വാക്സിനേഷന്‍ നടത്തുന്നവര്‍ക്ക് പണം പാരിതോഷികമായി നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടക്കം കുറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പതിവായി കൊവിഡ് പരിശോധന, മാസ്‌ക് നിര്‍ബന്ധമാക്കല്‍, യാത്രവിലക്ക് തുടങ്ങിയവ ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
അതേസമയം, ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇന്നലെമാത്രം 50000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെരോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.