ന്യൂ ഡല്‍ഹി: മിസ്സോറാമുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മിസ്സോറാം മുഖ്യമന്ത്രി സൊറാംന്തങ്കയുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്‌നം സൗഹര്‍ദപരമായി പരിഹരിക്കാന്‍ അദ്ദേഹവും തയ്യാറാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തനിക്കെതിരെ മിസ്സോറാം സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ ഹിമന്ത് ബിശ്വശര്‍മ്മ കേസെടുത്തതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കില്‍ സന്തോഷമേയുള്ളൂവെന്നും അറിയിച്ചു. എന്നാല്‍ അസമിലെ ഉദ്യേഗസ്ഥര്‍ക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.