ആലപ്പുഴ: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ നിസാമിനെ പൊലീസ് അന്വേഷിക്കുന്നു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങന്നൂര്‍ അമ്പലത്തിന്റെ ആറാട്ടു കടവില്‍ നിന്ന് സ്ത്രീകളുടെ സ്വർണം മോഷ്ടിച്ച കേസിലുൾപ്പെടെ പ്രതിയാണിയാൾ. സ്ത്രീകൾ കുളിക്കുന്ന വീഡിയോ എടുത്തതുൾപ്പെടെയുള്ള സംഭവം ഇയാൾക്കെതിരെ നിലവിലുണ്ട്.
സമീപകാലത്ത് മീന്‍ വില്‍പനക്കാരനായും മരം വെട്ടുകാരനായും മാന്നാര്‍ ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ഇയാളെ കാണാറുണ്ട്. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ചെങ്ങന്നൂര്‍ അമ്പലത്തിന്റെ ആറാട്ടു കടവില്‍ ചെന്ന് സ്ത്രീകളുടെ കുളിക്കടവില്‍ നിന്ന് വീഡിയോ എടുക്കുകയും, കരയില്‍ വച്ചിരുന്ന രണ്ടര പവന്റെ മാലയും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്ന് കളയുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ പൊലീസ് ഇയാളെ അന്വേഷിക്കുന്നത്.
ഇയാളെ കണ്ടു കിട്ടുന്നവര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ചെങ്ങന്നൂർ എസ്.ഐ പ്രതിഭ എസ് നായർ അറിയിച്ചു.
ഫോണ്‍ നമ്പര്‍: 9697980268 ( ചെങ്ങന്നൂര്‍ SI)
9495958903, 95628260 66, 994711 8003

















