ചെന്നൈ: ‘ചായ വാല’ എന്ന ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിവറേജ് ബ്രാന്റില്‍ കോടികളുടെ നിക്ഷേപം നടത്തി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. നയന്‍താരയും പങ്കാളി വിഗ്‌നേഷ് ശിവനും ചേര്‍ന്ന് അഞ്ചുകോടിയുടെ നിക്ഷേപമാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സംരംഭത്തിന്റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമാണിതെന്ന് സംരംഭത്തിന്റെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരി വ്യക്തമാക്കി. അതേസമയം, ചെന്നൈയില്‍ 20 ഔട്ട് ലെറ്റുകളാണ് ചായ വാലയ്ക്ക് ഉള്ളത്. ഇത് 35എണ്ണമായി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി.