തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല. സൗമ്യ കേസിലെയും നടിയെ ആക്രമിച്ച കേസിലെയും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സുരേശനെ ഈ കേസിലും നിയോഗിക്കണമെന്നാണ് ചെന്നിത്തലയുടെ നിർദ്ദേശം.
അതേസമയം കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ആറ് ഇടത് എംഎല്‍എമാരും നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.